Tuesday, December 16, 2025

കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് തർക്കം;ടെമ്പോവാൻ ഡ്രൈവർക്കുനേരെ മുളക് പൊടി സ്പ്രേ അടിച്ചു

ചേർത്തല:കാറിന് സൈഡ് നല്കാത്തതിലുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോവാൻ ഡ്രൈവർക്ക് നേരെ കാർ
യാത്രക്കാരൻ മുളക് പൊടി സ്പ്രേ അടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ചേർത്തല റോഡിലാണ് സംഭവം.
ടെമ്പോവാനിൽ സഞ്ചരിച്ചിരുന്ന ചേർത്തല സ്വദേശി സുരേഷിനു നേരെയാണു കാറിൽ സഞ്ചരിച്ചിരുന്ന തണ്ണീർമുക്കം സ്വദേശിയായ ശരത് മുളക് സ്പ്രേ അടിച്ചത്.

വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. ഇതേത്തുടർന്നാണ് ശരത് ‌സുരേഷിനു നേരെ മുളക് സ്പ്രേ അടിച്ചത്. സ്ഥലത്തെത്തിയ ചേർത്തല പോലീസ് ഇരുകൂട്ടർക്കെതിരെയും കേസെടുത്തു.

Related Articles

Latest Articles