Friday, December 19, 2025

കാറിൻ്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് മോഷ്ടിച്ചു;പ്രതി പിടിയിൽ

തൃശൂ‍ര്‍ : കൊടുങ്ങല്ലൂരിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂർ വീട്ടിൽ അഖിൽനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ എട്ടിനാണ് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചത്. പത്തനംതിട്ട കാരിത്തോട്ട സ്വദേശി പ്രസന്നകുമാറിൻ്റെ ഇന്നോവ കാറിൽ നിന്നുമാണ് പണം കവർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി
പിടിക്കപ്പെട്ടത്.

കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും ബാഗുകൾ മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിൽ കൊടുങ്ങല്ലൂർ ബോയ്‌സ് സ്‌കൂളിന് സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്നും പത്തൊമ്പതര പവൻ സ്വർണമടങ്ങിയ ബാഗ് മോഷ്ടിച്ചത് ഉൾപ്പെടെ നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ പറഞ്ഞു.

Related Articles

Latest Articles