Saturday, June 1, 2024
spot_img

രാഹുൽ ഗാന്ധി യൂത്ത് ഐക്കണെന്ന് റോബർട്ട് വാദ്ര : സോഷ്യൽ മീഡിയയിൽ വാദ്രക്ക് പൊങ്കാല

ദില്ലി: രാഹുൽ ഗാന്ധി യുവാക്കളുടെ ഹരവും താരവുമാണെന്ന് റോബർട്ട് വാദ്ര. രാജ്യത്തെ 65 % വരുന്ന യുവജനങ്ങൾ കൃത്യമായ മാർഗ്ഗനിർദേശത്തിനായി രാഹുലിനെ ഉറ്റു നോക്കുകയാണെന്നും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുകൂടിയായ വാദ്ര തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.

“താങ്കളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. രാഹുൽ, താങ്കൾ അസാധാരണ ഇച്ഛ ശക്തിയാണ് പ്രകടിപ്പിക്കുന്നത്..” ഇങ്ങനെ പോകുന്നു വാദ്രയുടെ കുറിപ്പ്. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തി രാജ്യത്തെ സേവിക്കാനും വാദ്ര ഭാര്യാ സഹോദരനോട് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.

വാദ്രയുടെ പോസ്റ്റ് വന്നതിനുപിന്നാലെ നിരവധിപേരാണ് പരിഹാസ ശരങ്ങളുമായി രംഗത്തുവന്നത്. തോറ്റ് തുന്നംപാടി മുൻപോട്ട് എന്തുചെയ്യണമെന്നറിയാതെ ഇരിക്കുന്ന രാഹുലിനെ ട്രോളുകയാണ് വാദ്ര എന്നായിരുന്നു ഒരു കമന്‍റ്. രാഹുലിനെ പ്രശംസിച്ച് പീഡിപ്പിക്കരുതെന്നും പാവം ജീവിച്ചു പോകട്ടെ എന്നുമായിരുന്നു മറ്റുചിലരുടെ പ്രതികരണം.

https://www.facebook.com/photo.php?fbid=10157485357559810&set=a.10151040095589810&type=3

Related Articles

Latest Articles