Sunday, December 21, 2025

ഗൂഗിളിലെ പിഴവ് കണ്ടുപിടിച്ച് ഇന്ത്യൻ ഹാക്കർമാർ ; തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം

ഗൂഗിളിലെ പിഴവ് കണ്ടുപിടിച്ച് ഇന്ത്യൻ ഹാക്കർമാർ. ഇവർക്ക് ഗൂഗിൾ നൽകിയത് 22,000 ഡോളർ. അതായത് 18 ലക്ഷം രൂപ. ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവാണ് ശ്രീരാം കെഎൽ, ശിവനേഷ് അശോക് എന്നിവർ കണ്ടെത്തിയത്.

ഒരു വെബ് ബ്രൗസറിലൂടെ കമ്പ്യൂട്ടർ ഇൻസ്റ്റൻസ് ആക്‌സസ് ചെയ്യുന്ന ഫീച്ചറിലായിരുന്നു പിഴവ് കണ്ടെത്തിയത്. ഈ ഗുരുതര പിഴവ് വഴി ആർക്കും മറ്റൊരാളുടെ സിസ്റ്റം കണ്ട്രോൾ ചെയ്യാൻ സാധിക്കും . ഇക്കാര്യം ഇവർ ഗൂഗിൾ അധികൃതരെ അറിയിക്കുകയായിരുന്നു. ഗൂഗിൾ സിഎസ്ആർഎഫ് എന്ന ഫീച്ചർ അവതരിപ്പിച്ച് സുരക്ഷാ പഴുത് അടയ്ക്കുകയും ചെയ്തു. ഇതിനു മുൻപും ഇവർ ഗൂഗിളിലെ പിഴവ് കണ്ടെത്തിയിട്ടുണ്ട്

Related Articles

Latest Articles