Saturday, December 13, 2025

പിരിച്ചുവിടലിനൊരുങ്ങി സ്‌പോട്ടിഫൈ; തീരുമാനം ചെലവ് ചുരുക്കലിന്റെ ഭാഗമായി, നടപടി ഈ ആഴ്ച മുതൽ

ദില്ലി: ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് സ്‌പോട്ടിഫൈ അറിയിച്ചു. ഈ ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

എത്ര ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ സ്‌പോട്ടിഫൈ അതിന്റെ പോഡ്‌കാസ്റ്റ് സ്റ്റുഡിയോകളിൽ നിന്ന് 38 പേരെയും സെപ്റ്റംബറിൽ പോഡ്‌കാസ്റ്റ് എഡിറ്റോറിയൽ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് സ്പോട്ടിഫൈയുടെ ആസ്ഥാനം.

Related Articles

Latest Articles