Saturday, December 20, 2025

യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് അറസ്റ്റില്‍;
നടപടി യൂത്ത് ലീഗ് മാർച്ചിലെ സംഘർഷത്തെ തുടർന്ന്;
ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

തിരുവനന്തപുരം : യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം പാളയത്ത് വച്ച് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

കേസില്‍ പി.കെ ഫിറോസിനെ ഒന്നാം പ്രതിയായിട്ടാണ് പേര് ചേർത്തിരിക്കുന്നത്. മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 28 യൂത്ത് ലീഗ് നേതാക്കള്‍ റിമാന്‍ഡിലാണ്. ഈ മാസം 18 നു നടന്ന സർക്കാരിനെതിരെ യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിലാണ്
അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

Related Articles

Latest Articles