Wednesday, December 24, 2025

ഗൗതം അദാനിയെ പിന്തള്ളി ജെഫ് ബെസോസ് ; ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി ഇനി ആമസോൺ സ്ഥാപകൻ

ദില്ലി: ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ പിന്തള്ളി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് മൂന്നാം സ്ഥാനാം നേടിയിരിക്കുകയാണ്. ഏറ്റവും പുതിയ ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ നാലാം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദാനിയുടെ ആസ്തി 872 മില്യൺ ഡോളറായി കുറഞ്ഞു.

അതേസമയം പട്ടികയിൽ ഒന്നാം സ്ഥാനം ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ – എൽവിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ബെർണാഡ് അർനോൾട്ടാണ്. ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്താണ്.

Related Articles

Latest Articles