Tuesday, December 23, 2025

ദില്ലി മദ്യനയ അഴിമതിക്കേസ് ; മനീഷ് സിസോദിയ സി ബി ഐക്ക് മുന്നിൽ ഹാജരായില്ല,ബജറ്റ് തയ്യാറാക്കേണ്ടുന്നതിനാൽ സമയം നീട്ടി ചോദിച്ച് സിസോദിയ

ദില്ലി : മദ്യനയ അഴിമതിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി ബിഐ ക്ക് മുന്നിൽ ഹാജരായില്ല.ബജറ്റ് തയ്യാറാക്കേണ്ടുന്നതിനാൽ സമയം നീട്ടി ചോദിച്ചിരിക്കുകയാണ് സിസോദിയ.
ഇന്നാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യാനിരുന്നത്. കേസിൽ സിബിഐ തയ്യാറാക്കിയ എഫ് ഐ ആറിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ് ചുമത്തിയത്.

കേസിൽ നിലവിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനീഷ് സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ.

Related Articles

Latest Articles