Tuesday, December 16, 2025

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തു;മദ്ധ്യപ്രദേശിൽ പ്രതിയുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് തകർത്ത് വനിതാ പോലീസുകാർ

ഭോപ്പാൽ: ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ച് നിരത്തി വനിതാ പോലീസ് ഉദ്യോഗസ്ഥർ. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ നാല് പേരിൽ ഒരാളായ കൗശൽ കിഷോർ ചൗബേ എന്നയാളുടെ വീടാണ് പൊളിച്ചത്.

കേസിലെ മറ്റ് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൗബെയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കേസിലെ പ്രതിയായ ചൗബേ സർക്കാർ ഭൂമി കയ്യേറിയാണ് വീട് കെട്ടിയത്. അത് ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തെന്ന് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥ പ്രഷിത കുർമി വാർത്താ ഏജൻസിയോട് പറഞ്ഞു.

Related Articles

Latest Articles