Thursday, November 19, 2026

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹമുറപ്പിച്ചു ; പ്രതിശ്രുത വരൻ വിവാഹത്തലേന്ന് മുങ്ങി നാട് വിട്ടു, മനംനൊന്ത യുവതി ആത്മഹത്യ ചെയ്തു ,ഒടുവിൽ അറസ്റ്റ്

കൊല്ലം : പ്രതിശ്രുത വരൻ പിൻമാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്‌നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. എന്നാൽ പോലീസ് ഇരുവരെയും കണ്ടെത്തി

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ടുപോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24ന് വിവാഹമുറപ്പിച്ചു. കല്യാണ ദിവസം പെൺകുട്ടി എത്തിയെങ്കിലും യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടർന്നാണ് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

Related Articles

Latest Articles