ദേശിയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭയിലും പാസായി

ദില്ലി: ദേശീയ മെ‍ഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭയിലും പാസായി. 51ന് എതിരെ 101 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്.

ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്. രാഷ്ട്രപതി കൂടി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമാകും.