തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റ കെ കെ രമ എംഎൽഎ യെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തിൽ മാനനഷ്ടകേസ് നേരിടേണ്ടി വന്നേക്കും. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ദേശാഭിമാനി പത്രം, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്ക് കെ.കെ.രമ വക്കീൽ നോട്ടിസ് അയച്ചു.
നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകി പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് നോട്ടിസിൽ സൂചിപ്പിച്ചിരിക്കുന്നത്. അഡ്വ. പി.കുമാരൻകുട്ടി മുഖേനയാണ് കെ കെ രമ എംഎൽഎ നോട്ടിസ് അയച്ചിരിക്കുന്നത്.

