Thursday, December 18, 2025

കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്;ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസ്,കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസ്.കുറ്റപത്രം സമർപ്പിച്ചു. ​ഗൂഢാലോചന ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.​ഗൂഢാലോചനയ്ക്ക് പുറമെ സംഘം ചേർന്ന് മർദ്ദനം, മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2022 ഓ​ഗസ്റ്റ് 31നാണ് മെഡിക്കൽ കോളജിലെ മൂന്ന് സുരക്ഷാ ജീവനക്കാർക്ക് മർദ്ദനമേറ്റത്. മെഡിക്കല്‍ സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്.

ഇതിന് പിന്നാലെ 15 ഓളം ആളുകള്‍ കൂട്ടമായെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടികൊണ്ടു നിലത്തു വീണ സുരക്ഷാ ജീവനക്കാരെ കൂട്ടമായി എത്തിയ ആളുകള്‍ ചവിട്ടിക്കൂട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles