Saturday, December 13, 2025

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനമാണ്. ഒരു ദിവസത്തിനിടെ രോഗബാധ സ്ഥിരീകരിച്ചത് 9111 പേർക്കാണ്. തുടർച്ചയായി അഞ്ചാം ദിവസവും കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 10,093 ആയിരുന്നു. 5.61 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്.

അതേസമയം ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലുമാണ് വ്യാപനം കൂടുതലായിട്ടുള്ളത്. അടുത്ത പത്ത് ദിവസം കോവിഡ് വ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും പിന്നീട് രോഗികളുടെ എണ്ണം കുറയുമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

Related Articles

Latest Articles