Wednesday, December 24, 2025

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണം; സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകൾ

തിരുവനന്തപുരം: പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ തീരുമാനിച്ച് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

Related Articles

Latest Articles