മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ട്രക്കിങ്ങിനിടെ മലയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അജ്മല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ചത്. രാത്രി പതിനൊന്നരയോടെയാണ് മലയില്‍ കുടുങ്ങിയ രണ്ടുപേരെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടേകാലോടെയാണ് ഇവരെ താഴെയെത്തിച്ചത്. ശക്തമായ മലയിലും ഇരുട്ടിലും ഇവര്‍ താഴെ ഇറങ്ങാനാകാതെ മലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ഒരാളുടെ കാലിനും മറ്റേയാളുടെ നട്ടെല്ലിനും പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്താണ് ഇവര്‍ കുടുങ്ങിപ്പോയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്. കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ താഴെയെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

