ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. ദിനംപ്രതിയാണ് ഓരോ ആക്രമണങ്ങളും ഉണ്ടാവുന്നത്. 2023 ന്റെ ആദ്യ പകുതിയിൽ മാത്രം 271 തീവ്രവാദ ആക്രമണങ്ങൾ നടന്നതായും 389 ജീവൻ നഷ്ടപ്പെടുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. കൂടാതെ, 2023 ന്റെ ആദ്യ പകുതിയിൽ ചാവേർ ആക്രമണങ്ങളും ക്രമാതീതമായി വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
താരതമ്യേന നോക്കുമ്പോൾ കഴിഞ്ഞ വർഷം 151 ആക്രമണങ്ങൾ ആണ് ഉണ്ടായതെന്നും അതിൽ 293 പേർ കൊല്ലപ്പെടുകയും 487 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണങ്ങളുടെ ആഘാതം മുഴുവനും ബാധിക്കുന്നത് താഴേക്കിടയിൽ ജീവിക്കുന്ന സാധാരണക്കാരെയാണെന്നാണ് റിപ്പോർട്ടുകൾ

