ബെംഗളൂരു: തക്കാളി വില വർദ്ധിച്ചതോടെ തക്കാളി മോഷണങ്ങൾ വ്യാപകമാകുന്നു. മാർക്കറ്റിലേക്ക് പോയ ലോറി ഡ്രൈവറെ ആക്രമിച്ച് തക്കാളി കടത്തിയ സംഭവത്തിൽ ദമ്പതികൾ പിടിയിലായി. ഭാസ്‌കർ, സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നും കോലാർ മാർക്കറ്റിലേക്ക് കൊണ്ടുപോകുകായിരുന്ന ലോറിയിൽ നിന്നാണ് 2.5 ലക്ഷത്തോളം രൂപ വിലവരുന്ന 2000 കിലോ തക്കാളി ദമ്പതികൾ തക്കാളി മോഷ്ടിച്ചത്
ലോറിയെ പിന്തുടർന്ന ദമ്പതികൾ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറെയും കർഷകനെയും മർദ്ധിച്ച ശേഷം ലോറി കടത്തുകയായിരുന്നു. കർഷകനിൽ നിന്നും മൊബൈൽ വഴി പണവും ഇവർ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പിന്നീട് കർഷകനെ വഴിയിലിറക്കിയ ശേഷം ലോറിയുമായി പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയും ഇവിടെ തക്കാളി വിൽക്കുകയുമായിരുന്നു. ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്.

