Friday, December 12, 2025

പാകിസ്ഥാനിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനത്തിന് നേരെ ആക്രമണം; പ്രദേശത്തെ എല്ലാ റോഡുകളും അടച്ചു, നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

പാകിസ്ഥാനിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനത്തിന് നേരെ ആക്രമണം. വെടിവെച്ചതായാണ്‌ റിപ്പോർട്ട്. രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. എല്ലാ റോഡുകളും അടച്ചിട്ടതായാണ് വിവരം. ഗ്വാദറിൽ ചൈനീസ് എഞ്ചിനീയർമാർക്ക് നേരെയുണ്ടായ ആക്രമണം സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ച് ആക്രമണത്തിനും സാധ്യതയുണ്ടെന്നാണു വിവരം.

ഗ്വാദറിലെ ഫക്കീർ കോളനിക്ക് സമീപമാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അധികൃതർ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

Related Articles

Latest Articles