Sunday, December 21, 2025

രാജ്യത്തിൻെറ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റുമോ ? ചർച്ചകൾക്ക് ചൂട് പിടിക്കുന്നു !’ഭാരത് മാതാ കീ ജയ്’ പോസ്റ്റ് പങ്കുവച്ച് അമിതാഭ് ബച്ചൻ! പാർലമെന്റ് പ്രത്യേക സമ്മേളനത്തെ ഉറ്റുനോക്കി രാജ്യം

മുംബൈ∙ രാജ്യത്തിൻെറ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റാൻ പോകുന്നവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ ) ‘ഭാരത് മാതാ കീ ജയ്’ എന്നാണ് ബിഗ്ബി കുറിച്ചത്. ഇന്ത്യൻ പതാകയും അദ്ദേഹം പോസ്റ്റിൽ ഉൾ‌പ്പെടുത്തിയിട്ടുണ്ട്.

അമിതാഭ് ബച്ചൻ ബിജെപിയിലേക്കു ചേരാൻ പോകുന്നതിന്റെ സൂചനയാണിതെന്നാണ് ചിലർ പോസ്റ്റിനെ വിലയിരുത്തുന്നത്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചൻ സമാജ്‌വാദി പാർട്ടിയുടെ എംപിയാണ്.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ ‘ എന്നതിനു പകരം, ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുവാൻ ആരംഭിച്ചത്. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ഇതിനു മുൻപ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.

Previous article
Next article

Related Articles

Latest Articles