Friday, December 19, 2025

ജി സുധാകരനെ പരിഹസിച്ച് സംവിധായകന്‍ ജോയ് മാത്യു: കുഴികളില്‍ വീണ് മനുഷ്യര്‍ മരിക്കുമ്പോള്‍ കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന മന്ത്രി

കോഴിക്കോട്:റോഡിലെ കുഴികളില്‍ വീണ് മനുഷ്യര്‍ മരിക്കുമ്പോള്‍ പൊതുമരാമത്ത് മന്ത്രി കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യയാണ് പരീക്ഷിക്കുന്നതെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. ഒന്നോ രണ്ടോ കുഴി, അല്ലെങ്കില്‍ വേണ്ട പത്തുകുഴിയെങ്കിലുമാണെങ്കില്‍ പത്തു കവിത സഹിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ കേരളത്തിലെ കുഴികളുടെ കണക്ക് വച്ചു നോക്കുമ്പോള്‍ കവിതയുടെ എണ്ണം നമ്മളെ പേടിപ്പിക്കാതിരിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നികുതികള്‍, പിഴകള്‍, കുഴിയില്‍ ചാടി മരണം. അസംഘടിതരായ വാഹന ഉപയോക്താക്കളെ ആഹ്ളാദിപ്പിന്‍. നിങ്ങള്‍ക്കായ് കുഴിയടപ്പന്‍ കവിതകള്‍ വരുമെന്നും അദ്ദേഹം പറയുന്നു. സംഘടിതരായ വാഹനഉടമകള്‍ക്ക് പ്രതിഷേധിക്കാനുള്ള എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെങ്കില്‍ വായനക്കാര്‍ക്ക് പറഞ്ഞുതരാവുന്നതാണെന്നും അദ്ദേഹം ചോദിക്കുന്നു. അസംഘടിതരായ വാഹന ഉപയോക്താക്കളേ ആഹ്‌ളാദിപ്പിന്‍, നിങ്ങള്‍ക്കായി കുഴിയടപ്പന്‍ കവിതകള്‍ വരും, ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles