Wednesday, December 24, 2025

തൃണമൂൽ കോൺഗ്രസ് വെസ്റ്റ് ബംഗാൾ ജനറൽ സെക്രട്ടറിയെ വെടിവെച്ചു കൊന്നു, വെടിയുതിർത്തത് ക്ലോസ് റേയ്ഞ്ചിൽ നിന്ന്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ സത്യൻ ചൗധരിയാണ് ബഹറാംപൂരിൽ വച്ച് വേടിയേറ്റ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ബൈക്കുകളിൽ എത്തിയ അഞ്ജാത സംഘം സത്യൻ ചൗധരിയെ ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്നു സത്യൻ ചൗധരി. പിന്നീട് തൃണമൂൽ കോൺഗ്രസിൽ പ്രവേശിക്കുകയായിരുന്നു.

Related Articles

Latest Articles