Sunday, December 21, 2025

‘ഹൗഡി മോദി’: പ്രസംഗത്തിന് പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി മോദി

ഹ്യൂസ്റ്റണ്‍- അമേരിക്കയിലെ ഹ്യൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിലെ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളിൽ നിന്ന് ആശയം തേടി. സെപ്റ്റംബർ 22 നാണ് പരിപാടി നടക്കുന്നത്.

‘എന്‍റെ വിലാസത്തിൽ നിങ്ങൾ ആശയങ്ങൾ പങ്കുവയ്ക്കുക. ഇവയിൽ ചിലത് ഞാൻ പരാമർശിക്കും’ മോദി ട്വീറ്റ് ചെയ്തു. നമോ ആപ്ലിക്കേഷനിലൂടെ അഭിപ്രായം പങ്കുവയ്ക്കാനാണ് മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിനായും ,മൻ കി ബാത്തിനുമായും മോദി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ തേടിയിരുന്നു.

50000 ത്തിലധികം ആളുകൾ ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഹുസ്റ്റൂണിലെ എൻആർജി സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.

Related Articles

Latest Articles