Saturday, December 20, 2025

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം !തെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവത്തിൽ
തെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലാണ് അമിത് ഷായ്ക്കെതിരായി സംവരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വ്യാജമായി നിർമ്മിച്ചതാണെന്ന് ആരോപിച്ച് ബിജെപിയും ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തിയിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് രേവന്ത് റെഡ്ഡിക്കും മറ്റു നാലുപേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിരിക്കുന്നത്.

ഒബിസി, എസ് സി, എസ് ടി , മറ്റു പിന്നാക്ക വിഭാഗത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരേ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും റാലിയിൽവെച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.

Related Articles

Latest Articles