Saturday, December 13, 2025

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി പാര്‍ക് എന്ന യുവതിയാണ് അന്താരാഷ്ട്ര മാദ്ധ്യമമായ മിററിനോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കിമ്മിനെ സന്തോഷിപ്പിക്കാനായി നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ‘പ്ലഷര്‍ സ്‌ക്വാഡു’ണ്ടെന്നും ഇതിലേക്ക് എല്ലാക്കൊല്ലവും 25-ഓളം പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുമെന്നും യിയോന്‍മി പറഞ്ഞു.

“സൗന്ദര്യവും രാഷ്ട്രീയമായ സത്യസന്ധതയും അടിസ്ഥാനപ്പെടുത്തിയാണ് പെണ്‍കുട്ടികളെ പ്ലഷര്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കുന്നത്. പെൺകുട്ടികളെ തെരഞ്ഞെടുക്കാൻ ചുമതലയുള്ള സംഘം എല്ലാ ക്ലാസ്മുറികളും സ്‌കൂളിലെ പരിസരപ്രദേശമടക്കം സന്ദര്‍ശിക്കും. സുന്ദരികളായ കുട്ടികള്‍ ഒഴിവാകാതിരിക്കാനാണിത്. പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ആദ്യം അവരുടെ കുടുംബത്തിന്റെ ചുറ്റുപാടാണ് പരിശോധിക്കുക. പിന്നീട് രാഷ്ട്രീയ കാഴ്ചപാടുകളും നോക്കും. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ടവരോ ദക്ഷിണ കൊറിയപോലെയുള്ള രാജ്യങ്ങളില്‍ ബന്ധുക്കള്‍ ഉള്ളവരോ ആണെങ്കില്‍ അവരെ ഒഴിവാക്കും.

ശേഷം തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ കന്യകമാരാണോയെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും. പരിശോധനയില്‍ ചെറിയ പാടുകള്‍ കണ്ടാല്‍പോലും ഒഴിവാക്കപ്പെടാം. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം കുറച്ച് പെണ്‍കുട്ടികളെ പ്യോങ്ഗ്യാങ്ങിലേക്ക് അയക്കും. ഏകാധിപതിയുടെ ആഗ്രഹങ്ങള്‍ തൃപ്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. തെരഞ്ഞെടുത്ത പെൺകുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. ഒരു സംഘം മസാജിനായും മറ്റൊരു സംഘം സംഗീതത്തിനും നൃത്തത്തിനുമായാണ്. എന്നാല്‍ മൂന്നാമത്തെ സംഘം ലൈംഗികാവശ്യങ്ങള്‍ക്കായാണ്. കിമ്മിനെയും സംഘത്തെയും എങ്ങനെ സന്തോഷിപ്പിക്കണമെന്നാണ് പെണ്‍കുട്ടികള്‍ പഠിക്കേണ്ടതെന്നും അതാണ് അവരുടെ ഒരേയൊരു ലക്ഷ്യം.

അതിസുന്ദരിമാരായ പെണ്‍കുട്ടികള്‍ കിമ്മിന്റെ സേവനത്തിനായി നിയോഗിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ കുറഞ്ഞ റാങ്കിലുള്ള ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും സേവിക്കും. പെണ്‍കുട്ടികളുടെ പ്രായം 20-കളുടെ മധ്യത്തിലെത്തിയാല്‍ അവരുടെ കാലാവധി അവസാനിക്കും. പെൺകുട്ടികളിൽ ചിലർ നേതാക്കളുടെ അംഗരക്ഷകരെ വിവാഹം കഴിക്കും” – യിയോന്‍മി പാര്‍ക് പറഞ്ഞു.

Related Articles

Latest Articles