വീണ്ടും കുതിച്ച് കയറി ഇന്ത്യൻ ഓഹരി വിപണി. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 1,720 പോയിന്റിന്റെ കുതിപ്പാണ് നടത്തിയത്. നിഫ്റ്റി 498.8 പോയിന്റ് ഉയർന്ന് 23,320.20-ലെത്തി.
ബി ജെ പി ക്ക് കേവല ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യത്തിൽ, എന്തെങ്കിലും തിരിമറികൾ നടന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമോ എന്ന ഭയത്തെ തുടർന്ന് ഓഹരിവിപണി തകർന്നടിഞ്ഞിരുന്നു. എന്നാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുമെന്ന് ഉറപ്പായതോടെ റെക്കോർഡ് നേട്ടത്തിലാണ് ഓഹരി വിപണി ഇപ്പോൾ എത്തിയിരിക്കുന്നത്. ബിഎസ്ഇ സെൻസെക്‌സ് 1,720.8 പോയിൻ്റ് ഉയർന്ന് 76,795.31 എന്ന റെക്കോർഡ് ഉയരത്തിലും , എൻഎസ്ഇ നിഫ്റ്റി 498.8 പോയിൻ്റ് ഉയർന്ന് 23,320.20 എന്ന നിലയിലും എത്തുകയുണ്ടായി.
ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിന്റെ 30 ഷെയറുകളാണ് ഇന്ന് മുന്നേറ്റം സൃഷ്ടിച്ചത്. ഇതോടെ എക്കാലത്തെയും ഉയർന്ന നിരക്കായ 76,795.31 പോയിന്റ് രേഖപ്പെടുത്തി. വിപ്രോ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടാറ്റാ സ്റ്റീൽ, എം& എം, ടെക് മഹീന്ദ്ര ആൻ്റ് ബജാജ് ഫിനാൻസ്, ടാറ്റാ സ്റ്റീൽ, എം& എം, ടെക് മഹീന്ദ്ര ആൻ്റ് ബജാജ് ഫിൻസെർവ് തുടങ്ങിയ കമ്പനികളാണ് ഇന്ന് മുന്നേറ്റമുണ്ടാക്കിയത്.

