Wednesday, December 24, 2025

സിക്കിമിൽ പേമാരി തുടരുന്നു !മണ്ണിടിച്ചിലിൽ മൂന്ന് മരണം; മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. നിരവധി പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പലയിടത്തും ഗതാഗത സൗകര്യവും വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്.

അപ്പർ ഗ്യാതാങ്, തരാഗ് മേഖലകളിൽ മണ്ണിടിച്ചിൽ കനത്ത നാശനഷ്ടം ഉണ്ടാക്കി. നൂറോളം വീടുകൾ തകർന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സിക്കിമിൽ നൂറോളം പേർ മരിച്ചിരുന്നു.

Related Articles

Latest Articles