Wednesday, December 24, 2025

കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി !ചുമതലയേറ്റെടുത്തത് മുൻ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഇന്ന് പൂർത്തിയാകാനിരിക്കെ

ദില്ലി: കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റെടുത്ത് ജനറൽ ഉപേന്ദ്ര ദ്വിവേദി . ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റെടുത്ത്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്. ജനറൽ മനോജ് പാണ്ഡെയ്ക്ക് പ്രതിരോധ മന്ത്രാലയത്തിൽ നടന്ന വിരമിക്കൽ ചടങ്ങിൽ യാത്ര അയപ്പ് നൽകി.

സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. 1964 ജൂലൈ 1 നാണ് ജനിച്ച അദ്ദേഹം 1984 ഡിസംബർ 15 ന് ആണ് ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്‌മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെടുന്നത്. നാവിക സേന മേധാവി നേവി ചീഫ് അഡ്മിറൽ ദിനേശ് ത്രിപാഠിയും 1970കളിൽ മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇതോടെ ഇന്ത്യൻ സൈനിക ചരിത്രത്തിലാദ്യമായി രണ്ട് സഹപാഠികൾ ഇന്ത്യൻ കരസേനയുടെയും നാവിക സേനയുടെയും മേധാവികളായിരിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്.

Related Articles

Latest Articles