Sunday, December 21, 2025

മഹാവിഷ്‌ണു മന്ത്രത്താൽ മുഖരിതമാകാൻ തയ്യാറെടുത്ത് പാറശ്ശാല! ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച !

ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച (2024 ജൂലൈ 6) നടക്കും. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ പാറശ്ശാല മഹാദേവ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന രഥോത്സവ ഘോഷയാത്ര നെടുവാൻ വിള പാറശാല ശ്രീ ജഗന്നാഥൻ ഭക്തിമന്ദിരത്തിൽ സമാപിക്കും. നാമ സങ്കീർത്തനം നൃത്തം എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയിൽ ഗുരു ആചാരന്മാരും പ്രമുഖ വ്യക്തികളും നാനാദേശത്തുള്ള ഭക്തന്മാരും പങ്കെടുക്കും.

ജൂലൈ 6ന് 4 രാവിലെ 4:30 യോടെ നടക്കുന്ന മംഗളാരതിയോടെയാണ് കാര്യപരിപാടികൾ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് രഥയാത്ര ഉദ്ഘാടനം പാറശ്ശാല മഹാദേവ ക്ഷേത്രത്തിൽ വച്ച് നടക്കും. വൈകുന്നേരം 3 മണിക്ക് രഥ യാത്ര മഹോത്സവം ആരംഭിക്കും. വൈകുന്നേരം ആറരയോടെ ക്ഷേത്രത്തിൽ രഥമെത്തിച്ചേരും. ഏഴുമണിക്ക് ആത്മീയ പ്രഭാഷണവുംഎട്ട് മണിക്ക് പുഷ്പാഭിഷേകവും എട്ടരയ്ക്ക് ആരതി കലാപരിപാടികളും നടക്കും. എട്ട് നാൽപത്തി അഞ്ചിന് നടക്കുന്ന പ്രസാദ വിതരണത്തോടെ കാര്യപരിപാടികൾ അവസാനിക്കും.

Related Articles

Latest Articles