Sunday, November 22, 2026

ഇന്ത്യൻ ഓവർസീസ് ഫോറം സൗദിയിൽ ഗാന്ധി ജയന്തി വിപുലമായി ആഘോഷിച്ചു

റിയാദ് : ഇന്ത്യൻ ഓവർസീസ് ഫോറം സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. റിയാദ് അവന്യൂ മാളിലും സൗദിയിലെ മറ്റ് വിവിധ ഭാഗങ്ങളിലുമായ് നടന്ന ചടങ്ങിൽ മധുര പലഹാരങ്ങളും, ഗാഡി ജയന്തി സ്റ്റിക്കറുകളും വിതരണം ചെയ്താണ് ഐഒഎഫ് ഗാന്ധി ജയന്തി ആഘോഷിച്ചത്. റിയാദിൽ ഐഒഎഫ് സെൻട്രൽ കമ്മിറ്റി ഇന്ത്യൻ ഓവർസീസ് ഫോറം സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ഐഒഎഫ് മഹാരാഷ്ട്ര കോർഡിനേറ്റർ ദേവേന്ദ്ര ബംഗളെ ഗാന്ധി ജയന്തി സന്ദേശം അറിയിച്ചു.

ഐഒഎഫ് നാഷണൽ കൺവീനർ സജീവ് കായംകുളം , നാഷണൽ ട്രഷറർ രാജേഷ് മൂലവീട്ടിൽ, സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അജേഷ് ഓലകെട്ടി, ജനറൽ സെക്രട്ടറി വിനയ് , കൺവീനർ സജിത് ഓച്ചിറ, സേവാ കോർഡിനേറ്റർ മാരായ സുരേഷ് പാലക്കാട് , പ്രസാദ് അത്തംപള്ളി , മഹാദേവ അയ്യർ , യോഗാചാര്യൻ മഗേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾ ലുലുമാൾ മാനേജ്‌മന്റ് പ്രീതിനിധികളുടെ സാന്നിദ്ധ്യത്തിൽ ശ്രദ്ധേയമായി.

Related Articles

Latest Articles