പാലക്കാട് : പലിശ സംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം സ്വദേശി കെ മനോജാണ് (39) മരിച്ചത്. പലിശക്കാരുടെ മർദ്ദനമേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒൻപത് ദിവസമായി മനോജ് ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു പലിശക്കാർ മനോജിനെ ആക്രമിച്ചത്. അവശനിലയിലായ മനോജിനെ അന്ന് രാത്രി തന്നെ സഹോദരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണകാരണമാകുന്ന നിരവധി പരിക്കുകൾ മനോജിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി ഡോക്ടർ വെളിപ്പെടുത്തി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
മര്‍ദ്ദിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പുതുനഗരം കുഴല്‍മന്ദം പോലീസ് അറിയിച്ചു. മനോജിന് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും അത്തരം സംഘങ്ങള്‍ മനോജിനെ വേട്ടയാടാറുണ്ടായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

