ദില്ലി : കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികെയാണ് അദ്ദേഹം കേന്ദ്രമന്ത്രി പദവിയിലെത്തിയത്. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചുമതല ഏൽപ്പിച്ചതും ജോർജ് കുര്യനെയായിരുന്നു.
1980-കളിലായിരുന്നു ജോർജ് കുര്യൻ ബിജെപിയിൽ ചേരുന്നത്. വിദ്യാർത്ഥി മോർച്ചയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. മൂന്നാമത്തെ മോദി മന്ത്രിസഭയിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്

