കണ്ണൂര്‍ വളപട്ടണം ഐ എസ് കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.വളപട്ടണം ഐ എസ് റിക്രൂട്ട്മെന്‍റ് കേസിലെ പ്രതിയും പോപ്പുലര്‍ ഫ്രണ്ടുകാരനുമായ എം പി റാഷിദിനെ വിചാരണ ചെയ്തതിന്‍റെ രേഖകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. മലയാളി ഐ എസ് ഭീകരനെ പരിചയപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവർത്തിക്കുമ്പോഴാണെന്നും ഐ എസില്‍ ചേരാന്‍ മലേഷ്യ വഴിയാണ് ഇറാനിലെത്തിയതെന്നും തുര്‍ക്കിയില്‍ കടക്കാന്‍ അതിര്‍ത്തിയിലുള്ള കനാലില്‍ ചാടി നീന്തേണ്ടി വന്നെന്നുമാണ് എം പി റാഷിദ് തുറന്നു പറയുന്നത്.

