ചെന്നൈ: തമിഴ്‌നാട് നാമക്കലിൽ ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച 17കാരിക്ക് അന്ത്യം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തെ തുടർന്നു പെൺകുട്ടിയുടെ സുഹൃത്തായ അരവിന്ദിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഷോപ്പിൽ ജോലി ചെയ്തിരുന്ന യുവാവ് , പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുമായി വളരെ അടുപ്പത്തിലായിരുന്നു. ഗർഭിണിയായതിനെ തുടർന്നു ആശങ്കയിലായി പെൺകുട്ടി രണ്ടു മാസം മുമ്പ് പഠനം നിർത്തുകയായിരുന്നു . ഇതിനെ തുടർന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി ഗുളിക കഴിച്ചു. ഇത് അമിത രക്തസ്രാവത്തിനു കാരണമാവുകയും സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലാ
സംഭവത്തിൽ അരവിന്ദിനെ എലച്ചിപ്പാളയം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ അറസ്റ്റ് ചെയ്‌തു

