കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 40 സംഭവങ്ങളിൽ പ്രത്യേക അന്വേഷണം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു .10 കേസുകളിൽ പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ,26 എണ്ണത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിലാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിലാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം 18 കേസുകളിൽ പ്രതിസ്ഥാനത്തുള്ളവരുടെ പേരുവിവരങ്ങളില്ല. ഇരകളുടെ മൊഴികളും റിപ്പോർട്ടിലെ അനുബന്ധവിവരങ്ങളും പരിഗണിച്ചാണ് അന്വേഷണം. തിരിച്ചറിഞ്ഞാൽ ബന്ധപ്പെട്ട കോടതികളെ അറിയിക്കും. എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത കേസുകളിലെ അന്വേഷണം പൂർത്തിയാക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ, ടെലിവിഷൻ മേഖലകളിലെ പരാതികളുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിർമാണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

