കുഞ്ഞുമായി ഭിക്ഷ യാചിച്ച യുവതിക്ക് കോണ്ടം നല്‍കുന്ന വീഡിയോ പങ്കുവെച്ച് യുവഡോക്ടര്‍ക്കെതിരെ സൈബറിടത്തിൽ രൂക്ഷവിമർശനം. റോഡില്‍ ഭിക്ഷയാചിക്കുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണെന്നാണ് വീഡിയോ പങ്കുവെച്ച യുവാവിന്റെ അഭിപ്രായം. രൂക്ഷവിമർശനം ഉയർന്നതോടെ കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നല്‍കാനും കഴിയാത്ത അവസ്ഥയില്‍ കുട്ടികളെ ജനിപ്പിക്കുന്നതിനെതിരേ ബോധവത്കരണമാണ് താനുദ്ദേശിച്ചതെന്നാണ് യുവ ഡോക്ടർ നൽകുന്ന വിശദീകരണം.
വഴിയരികില്‍ കുഞ്ഞുമായി ഭിക്ഷയാചിക്കുന്ന യുവതിയുടെ സമീപത്തേക്ക് യുവാവ് കോണ്ടവുമായി പോകുന്നതും യുവതി സഹായം പ്രതീക്ഷിച്ച് കൈനീട്ടുമ്പോള്‍ യുവാവ് കോണ്ടം നല്‍കുന്നതും വീഡിയോയില്‍ കാണാം. ദീപാവലി ദിവസമാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യുവാവിനെതിരെ കമന്റുകൾ രേഖപ്പെടുത്തുന്നത്. ദീപാവലി പോലെയൊരു ദിവസം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് വിനിയോഗിക്കേണ്ടതെന്നും ഇത്തരം കോമാളിത്തരം ചെയ്യുകയല്ല വേണ്ടത് എന്നുള്‍പ്പടെ വിമര്‍ശനങ്ങളുയര്‍ന്നു. ആ യുവതിയുടെ ദയനീയത മുതലെടുത്ത് കണ്ടന്‍റുണ്ടാക്കുകയാണെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.

