Monday, December 15, 2025

നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം!സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനകുട്ടി ചരിഞ്ഞു.

തൃശ്ശൂര്‍: നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം ഒടുവിൽ ഫലം കണ്ടില്ല.പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു .രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. ആനയുടെ പിന്‍കാലുകള്‍ പൂര്‍ണമായും മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഭലമാവുകയായിരിന്നു.

ആദ്യ ഘട്ടത്തിൽ ആന രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ആനയ്ക്ക് കുഴിയിൽ നിന്ന് തിരിച്ച് കയറാൻ സാധിച്ചില്ല. വീണതിൽ പരിക്കേറ്റതായിരിക്കണം മരണത്തിന് കാരണം എന്നാണ് ഡോക്ടർ പറയുന്നത്. കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷമേ കഴിയൂവെന്നും ഡോക്ടർ പറഞ്ഞു രാവിലെ 8 മണിയോടെയാണ് ആന കുഴിയിൽ വീണ് കിടക്കുന്നത് നാട്ടുക്കാർ കണ്ടത്.തുടർന്ന് ഫോറെസ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു .പാലപ്പിള്ളി എലിക്കോട് നഗറിൽ ആൾതാമസമില്ലാത്ത വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിലായിരുന്നു ആന വീണത്

Related Articles

Latest Articles