Saturday, December 20, 2025

പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം വർഗീയ കലാപങ്ങൾ ഉണ്ടാക്കുക!500 വർഷങ്ങൾക്കു മുൻപ് അയോദ്ധ്യയിൽ സംഭവിച്ചതാണ്ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും സംഭവിക്കുന്നത് ; യോഗി ആദിത്യനാഥ്

ലഖ്‌നൗ : ബംഗ്ലാദേശിൽ ഓരോ ദിവസവും ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ഇസ്ലാമിക വാദികളുടെ ക്രൂരതകൾ എണ്ണി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം വർഗീയ കലാപങ്ങൾ ഉണ്ടാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത് .500 വർഷങ്ങൾക്കു മുൻപ് അയോദ്ധ്യയിൽ സംഭവിച്ചതാണ് ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും സംഭവിക്കുന്നത്.

വർഷങ്ങൾക്കു മുൻപ് ബാബറും സൈന്യവും ചേർന്ന് അയോദ്ധ്യയിലെ ഹിന്ദുക്കളോട് ചെയ്തത് ഇപ്പോൾ ബംഗ്ലാദേശ് സർക്കാരും ഇസ്ലാമിക വാദികളും ആവർത്തിക്കുന്നു. സംഭലിലും ഇതേ രീതികൾ നടപ്പിലാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇവരുടെ എല്ലാവരുടെയും രീതികളും ഡിഎൻഎയും ഒരുപോലെയാണ് എന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.അയോദ്ധ്യ രാമക്ഷേത്രത്തിലെ 43-ാമത് രാമായണമേള ഉദ്ഘാടനം ചെയ്യുമ്പോഴായിരിന്നു യോഗി ആദിത്യനാഥിന്റെ ഈ പരാമർശം .അതേസമയം പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതുപോലെ കലാപം ഉണ്ടാക്കാൻ കഴിയില്ലെന്നും സത്യം എപ്പോഴും വിജയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം ,കൂടാതെ ആധ്യാത്മികമായും സാംസ്കാരികമായും ഒരു ആഗോള നഗരമെന്ന നിലയിൽ വീണ്ടും അയോദ്ധ്യ ഒരു പുതിയ ഐഡൻ്റിറ്റിയുമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തെളിവാണ് ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം ശ്രീരാമനെ വീണ്ടും ക്ഷേത്രത്തിൽ കുടിയിരുത്താൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Articles

Latest Articles