Saturday, December 20, 2025

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് !അവസാന ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി,മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ് എന്നിവർ നിലവിലെ സീറ്റുകളില്‍നിന്ന് തന്നെ മത്സരിക്കും.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുമായോ കോൺഗ്രസുമായോ സഖ്യമുണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ദില്ലി തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയോടെ വോട്ടെടുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയും വൈകാതെയുണ്ടാകും.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിലെ മുഴുവൻ സീറ്റും ബിജെപി തൂത്തുവാരിയിരുന്നു

Related Articles

Latest Articles