Sunday, December 14, 2025

ഐതിഹാസിക വിജയം !!! ദില്ലി ദുരന്തമുക്തമായി ! പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആംആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.മിന്നുന്ന വിജയം സമ്മാനിച്ച ദില്ലിയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞ അദ്ദേഹം കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

‘ദില്ലിയിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ദില്ലി ഞങ്ങള്‍ക്ക് പൂര്‍ണ ഹൃദയത്തോടെ സ്‌നേഹം നല്‍കി. വികസനത്തിന്റെ രൂപത്തില്‍ ഇരട്ടി സ്‌നേഹം ഞങ്ങള്‍ തിരികെ നല്‍കുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇന്ന് ദില്ലിയിലെ ജനങ്ങളുടെ മനസില്‍ ആവേശവും ആശ്വസവുമുണ്ട്. ദില്ലി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു മോചിതരായതിന്റെ ആശ്വസമാണ് ജനങ്ങള്‍ക്ക്. മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വസിച്ചതിന് ദില്ലി ജനതയ്ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ജനങ്ങള്‍ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. 2014, 2019, 2024 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ദില്ലിയിലെ ജനങ്ങള്‍ ഏഴ് സീറ്റുകളിലും ബിജെപിയെ വിജയിപ്പിച്ചു.

ദില്ലിയെ പൂര്‍ണമായി സേവിക്കാന്‍ കഴിയാത്തത് രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ഒരു വേദനയായിരുന്നു. എന്നാല്‍ ഇന്ന് ദില്ലി ആ അഭ്യര്‍ഥനയും സ്വീകരിച്ചു. 21-ാം നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍ ഇനി ദില്ലിയിൽ ബിജെപിയുടെ സദ്ഭരണം കാണും. ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരില്‍ രാജ്യം എത്രമാത്രം വിശ്വാസമര്‍പ്പിക്കുന്നുവെന്ന് ഇന്നത്തെ ഫലങ്ങള്‍ കാണിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം, ബിജെപി ആദ്യം ഹരിയാനയില്‍ അഭൂതപൂര്‍വമായ വിജയം പിടിച്ചു. പിന്നാലെ മഹാരാഷ്ട്രയില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോള്‍ ദില്ലിയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.’

രാഷ്ട്രീയത്തില്‍ നുണകള്‍ക്കും കുറുക്കുവഴികള്‍ക്കും സ്ഥാനമില്ലെന്ന് ദില്ലിയിലെ ജനവിധിയില്‍ നിന്ന് ഒന്ന് കൂടി വ്യക്തമായി. കുറുക്കുവഴി രാഷ്ട്രീയത്തിന്റെ യുഗം ജനങ്ങള്‍ അവസാനിപ്പിച്ചു. ദില്ലിയുടെ യഥാര്‍ഥ ഉടമകള്‍ ദില്ലിയിലെ ജനങ്ങളാണെന്നു അവര്‍ വ്യക്തമാക്കിയിരിക്കുന്നു. ദില്ലിയുടെ ഉടമസ്ഥരാണെന്ന് സ്വയം കരുതിയിരുന്നവര്‍ക്ക് സത്യം മനസിലായി.’ – നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles