Saturday, December 13, 2025

കുള്ളാര്‍ ഡാം തുറക്കാൻ അനുമതി ! പമ്പാ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാൻ സാധ്യത

ശബരിമല കുംഭമാസ പൂജയുടെ ഭാഗമായി പമ്പയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് ഇന്ന് (ഫെബ്രുവരി 12) മുതല്‍ 17 വരെ കുള്ളാര്‍ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി (ഡാം സേഫ്ടി ഡിവിഷന്‍) എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ് പ്രേംകൃഷ്ണന്‍ അനുമതി നല്‍കി.

ഇന്ന് മുതൽ ഈ മാസം 17 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 20,000 ഘനമീറ്റര്‍ ജലം തുറന്നു വിടും. പമ്പാ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles