തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥി സ്കൂള്‍ കെട്ടിടത്തില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് , സ്കൂളിലെ ക്ലര്‍ക്ക് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന എബ്രഹാം ബെന്‍സണ്‍ ആണ് ആത്മത്യ ചെയ്തത് . കുട്ടിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
നേരത്തെ സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ ക്ലർക്കിനെ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി ഏബ്രഹാം ബെൻസൺ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ക്ലർക്ക് ജെ.സനലിനെയാണു സസ്പെൻഡ് ചെയ്തത്. വിദ്യാർഥിയോടു സ്വീകരിക്കാൻ പാടില്ലാത്ത സമീപനം ക്ലർക്കിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ക്ലർക്കിനു സംഭവിച്ച വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

