കൊല്ലം: കണ്ണൂരിൽ നിന്നുള്ള നേതാക്കൾക്ക് അപ്രഖ്യാപിത മുൻതൂക്കം നൽകി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗ സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍നിന്നുള്ള അഞ്ച് പ്രതിനിധികളുണ്ട്. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹന്‍, സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരാണ് കണ്ണൂർ ജില്ലയിൽ നിന്നുള്ള സെക്രട്ടറിയേറ്റ് നേതാക്കൾ.
ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി.ജയരാജന്‍, സി.എന്‍.മോഹനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍ വരും.
കോഴിക്കോട് ജില്ലയില്‍നിന്ന് മന്ത്രി മുഹമ്മദ് റിയാസ്, എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, ദേശാഭിമാനി എഡിറ്റര്‍ ദിനേശന്‍ പുത്തലത്ത് എന്നീ നേതാക്കളാണ് സെക്രട്ടറിയേറ്റിലുള്ളത്. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പത്തനംതിട്ട ജില്ലയില്‍നിന്ന് തോമസ് ഐസക്, ആലപ്പുഴയില്‍നിന്ന് സജി ചെറിയാന്‍, കോട്ടയത്തുനിന്ന് മന്ത്രി വി.എന്‍.വാസവന്‍, ഇടുക്കിയില്‍നിന്ന് കെ.കെ.ജയചന്ദ്രന്‍, എറണാകുളത്തുനിന്ന് മന്ത്രി പി.രാജീവ്, സി.എന്‍.മോഹന്‍, പാലക്കാടുനിന്ന് പി.കെ.ബിജു, മലപ്പുറത്തുനിന്ന് എം.സ്വരാജ് എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത്. മുതിര്‍ന്ന നേതാവായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്. തൃശ്ശൂര്‍, വയനാട്, കാസര്‍കോട് ജില്ലയിലെ നേതാക്കള്‍ക്കും സെക്രട്ടറിയേറ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, കണ്ണൂരിൽ നിന്ന് വികെ സനോജ്, പിആർ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹൻ, വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനിൽ, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, സി കെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇ എൻ മോഹൻദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീൻ, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സി എം ദിനേശ്മണി, എസ് ശർമ, കെ പി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പി ഉദയബാനു, എസ് സുദേവൻ, ജെ മേഴ്സികുട്ടിയമ്മ, കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എം എച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍.

