Saturday, December 13, 2025

ഗോദ്രയെ ബോധപൂർവം മറന്ന തമ്പുരാൻമാർക്ക് മറുപടി, തത്വമയി ഒരുക്കിയ ദി സബർമതി റിപ്പോർട്ടിന്റെ രണ്ടാമത്തെ പ്രദർശനത്തിനും മികച്ച പ്രതികരണം!

തിരുവനന്തപുരം : ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നുണകൾ പടച്ചു വിട്ട് സിനിമകൾ ഉണ്ടാക്കി കോടികൾ ലാഭമുണ്ടാക്കുന്ന ഒരു കാലഘട്ടത്തിൽ സത്യം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തത്വമയി നടത്തിയ ദി സബർമതി റിപ്പോർട്ട് – ന്റെ രണ്ടാമത് പ്രത്യേക പ്രദർശനത്തിനും മികച്ച പ്രതികരണം. ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയറ്ററിൽ നടന്ന പ്രദർശനത്തിൽ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.

വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിലും ദി സബർമതി എക്സ്‌പ്രസ് , ടീം തത്വമയിയുടെ സംഘാടനത്തിൽ സൗജന്യമായി പ്രദർശിപ്പിക്കും.

സിനിമയിലെ ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ലൂസിഫറിന്റെ തുടർച്ചയായ മലയാള സിനിമയായ എമ്പുരാൻ ദേശാസ്നേഹികളിൽ നിന്ന് കനത്ത വിമർശനം നേരിടുകയാണ് . 59 കർസേവകരുടെ ജീവൻ അപഹരിക്കുകയും തുടർന്നുള്ള അക്രമങ്ങൾക്ക് കാരണമാവുകയും ചെയ്ത ഗോദ്ര ട്രെയിൻ കത്തിക്കൽ പോലുള്ള പ്രധാന സംഭവങ്ങളെ മാറ്റിനിർത്തുന്നതിനൊപ്പം, ഹിന്ദു വിരുദ്ധവും ബിജെപി വിരുദ്ധവുമായ ഒരു ആഖ്യാനത്തെ ഈ ചിത്രം വ്യക്തമായി പ്രോത്സാഹിപ്പിക്കുന്നു.തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയും ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുന്നതിനായി ചരിത്രം വളച്ചൊടിക്കുകയും ചെയ്തതാണ് എമ്പുരാൻ എന്ന ചിത്രം എന്ന് വ്യക്തമാവുകയാണ്

ഇതിന് മറുപടിയായി, തത്വമയി ടിവി വിക്രാന്ത് മാസി അഭിനയിച്ച ബോളിവുഡ് ചിത്രമായ സബർമതി റിപ്പോർട്ടിന്റെ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു – ഗോദ്ര സംഭവങ്ങളെക്കുറിച്ച് ഒരു പക്ഷപാതമില്ലാത്ത വീക്ഷണം അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ചരിത്ര സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനത്തിൽ വ്യക്തതയും സത്യവും കൊണ്ടുവരാൻ ശ്രമിചിട്ടുള്ള സിനിമയാണ് സബർമതി റിപ്പോർട്ട്‌. .

Related Articles

Latest Articles