Thursday, December 11, 2025

പെരിയാറില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു; അപകടത്തിനിരയായത് കുളിക്കാനിറങ്ങിയ ആറംഗസംഘം

കൊച്ചി: കളമശേരി ആറാട്ടുകടവില്‍ രണ്ടു യുവാക്കള്‍ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ നിന്നെത്തിയ ബിപിന്‍ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്. ഇരുവരും റോളര്‍ സ്‌കേറ്റിങ് ട്യൂട്ടര്‍മാരാണ്. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ആറംഗസംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. അഭിജിത് പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ബിപിനും അപകടത്തില്‍ പെട്ടത് എന്നാണ് വിവരം. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ഏലൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി നടത്തിയ തിരച്ചില്‍ അഭിജിത്തനെയാണ് ആദ്യം കണ്ടെത്തിയത്. 10 മിനിറ്റിനുശേഷം ബിപിനെയും കണ്ടെത്തി. കടവില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍തന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Latest Articles