Saturday, December 20, 2025

കോഴിക്കോട് തീപിടിത്തം ; അന്വേഷണം ഊർചിതമാക്കി.സ്ഥാപനങ്ങള്‍ കെട്ടിട പരിപാലന ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണവും

കോഴിക്കോട്: ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.പത്ത് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലായിരിന്നു തീപിടിത്തം അണയ്ക്കാനായത് .തീപിടിത്തത്തിന് കാരണമെന്തെന്നത് വ്യക്തമാക്കാന്‍ ഫയര്‍ഫോഴ്‌സ് ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന.അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

എന്നാൽ വ്യാപാര സമുച്ചയത്തിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ കെട്ടിട പരിപാലന ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും പ്രത്യേകം പരിശോധന നടത്തും. ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കളാണ് തീയില്‍ കത്തിനശിച്ചത്. സമുച്ചയത്തിലെ കടകളൊന്നും രക്ഷപ്പെടാതെ തീവ്യാപിച്ചു. തീപിടിത്തമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ആളപായം ഒഴിവാക്കാന്‍ കഴിഞ്ഞു.അതേസമയം കോടികളുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. സമീപത്തെ പിആർസി മെഡിക്കൽസ് സർജിക്കൽസ് വിഭാ​ഗത്തിലേക്കും തീപടർന്നു. ടെക്സ്റ്റൈൽസ്‌ ​ഗോഡൗണിലായിരുന്നു ആദ്യം പുക ഉയർന്നത്.അവധി ദിനമായതിനാലും സമീപത്തുള്ള ചില കടകൾ അടഞ്ഞുകിടന്നതിനാലും വൻദുരന്തം ഒഴിവായി. പുക ഉയർന്നപ്പോൾതന്നെ കടയിൽനിന്ന്‌ ആളുകൾ മാറിയിരുന്നു. ബാക്കിയുള്ളവരെ പൊലീസെത്തി വേ​ഗത്തിൽ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. പരിസരത്ത്‌ നിർത്തിയിട്ട വാഹനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്‌.

Related Articles

Latest Articles