Sunday, December 21, 2025

പഞ്ചാബിൽ ശിരോമണി അകാലിദള്‍ നേതാവിനെ അക്രമികൾ വെടിവെച്ച് കൊന്നു !! ആംആദ്മി സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നടിഞ്ഞുവെന്ന് പ്രതിപക്ഷ പാർട്ടികൾ

അമൃത്സര്‍ : പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ അക്രമികൾ വെടിവെച്ച് കൊന്നു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് വിവരം. ഹര്‍ജീന്ദര്‍ സിങിന്റെ തലയ്ക്ക് 2 തവണ വെടിയേറ്റിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിവെപ്പ് ഉണ്ടായിരുന്നു. ഈ അക്രമികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. നേരത്തേ മുഖംമറച്ചെത്തിയ അക്രമികള്‍ ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുതിര്‍ന്ന അകാലിദള്‍ നേതാവ് ബീക്കാറം സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആംആദ്മി സര്‍ക്കാരിന്റെ ഭരണത്തില്‍ പഞ്ചാബിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബീക്കാറാം സിങ് കുറ്റപ്പെടുത്തി.

Related Articles

Latest Articles