വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നാരദ ജയന്തി ആഘോഷം നടക്കും. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ രാവിലെ പതിനൊന്നു മണിക്കാണ് നാരദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനം നടക്കുക. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും
പി കൃഷ്ണശർമ്മ സ്മാരക മാദ്ധ്യമ പുരസ്കാരവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യുറോ റിപ്പോർട്ടർ സജിൻ ആണ് ഇക്കൊല്ലത്തെ പി കൃഷ്ണശർമ്മ സ്മാരക മാദ്ധ്യമ പുരസ്‌കാരത്തിന് അർഹനായത്. മികച്ച ടെലിവിഷൻ റിപ്പോർട്ടിങ്ങിനാണ് പുരസ്‌കാരം. പതിനായിരം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സജിൻ തയ്യാറാക്കിയ ലഹരി വേണ്ട ഭായ് എന്ന അന്വേഷണ പാരമ്പരയ്ക്കാണ് പുരസ്‌കാരം. മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ ജി കെ സുരേഷ്ബാബു, പി ശ്രീകുമാർ, തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള എന്നിവരാണ് ജൂറി അംഗങ്ങൾ.

