പെഷാവർ : പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ ഖെെബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. പ്രളയത്തിൽ കണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്വാത് നദിയിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ 58 പേരെ കണ്ടെത്തി.
സ്വാത് നദിയിൽ മിന്നൽപ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് നേരത്തെ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ദുരിതസാഹചര്യത്തിൽ ഈ നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പാകിസ്ഥാനിൽ അതി തീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് പാകിസ്താനിലെ പ്രതിവർഷ മൺസൂൺ കാലയളവ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങൾക്കും സമീപമുള്ള സുരക്ഷ കൂട്ടാനായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദേശം നൽകിയിട്ടുണ്ട്.

