Tuesday, December 16, 2025

വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയാലുടന്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നാണ് ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ ആറ് പ്രതികളില്‍ രണ്ട് പേര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാല് പേര്‍ക്ക് കൂടി ഇന്ന് നോട്ടീസയയ്ക്കും.

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. നിശ്ബ്ദ നിരീക്ഷകനായാണ് കേസ് വാദം കേള്‍ക്കുമ്പോള്‍ കോടതി ഇരുന്നത്. ഇക്കാര്യത്തില്‍ പ്രോസിക്യൂട്ടര്‍ക്കും പാളിച്ച പറ്റിയിട്ടുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു

അതേസമയം, വാളയാര്‍ കേസിലെ കീഴ്‌ക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് എത്തും.

Related Articles

Latest Articles